desiyavartha@gmail.com

    എസ്ഐആറിന് എതിരെ കേരളം കോടതിയിലേക്ക് രജനീകാന്തുമായി ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവുമായി കമൽഹാസൻ. വിജയ്​യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ

ശ്രീചിത്രയിൽ സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ ആൻ്റ് റിസർച്ചും (സിഎസ്എംആർ), സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബും (സിഎസ്എസ്എൽ) ഉദ്ഘാടനം ചെയ്തു

28-11-2025

തിരുവനന്തപുരം(26/11/25): ഐഎസ്ആർഒ-യ്ക്ക് കീഴിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററിൻ്റെ (എച്ച്എസ്എഫ്സി) സഹകരണത്തോടെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയുടെ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ, സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ ആൻ്റ് റിസർച്ചും (സിഎസ്എംആർ) ദി സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബും (സിഎസ്എസ്എൽ) ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി ബയോആസ്ട്രോനോടിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (പിഡിഎഫ്) കോഴ്സിൻ്റെ പ്രഖ്യാപനവും നടന്നു. ഇതോടെ ഹ്യൂമൻ സ്പെയ്സ് മെഡിസിൻ മേഖലയിൽ ബയോആസ്ട്രോനോടിക്സ് കോഴ്സ് ആരംഭിക്കുന്ന ഭാരതത്തിലെ ആദ്യസ്ഥാപനമായി മാറിയിരിക്കുകയാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതികൾക്ക് പിന്തുണ നൽകുന്നതിലും ബയോ മെഡിക്കല്‍ മേഖലയിലെ കണ്ടുപിടുത്തങ്ങൾക്ക് ശക്തിപകരുന്നതിലും ശ്രീചിത്രയ്ക്കുള്ള അർപ്പണബോധം വിളിച്ചോതുന്നതായിരുന്നു ചടങ്ങ്. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് ഇന്ത്യൻ സ്പെയ്സ് റിസർച്ച് പ്രോഗ്രാം: ദി മൈൽസ്റ്റോൺസ് ആന്റ് ദി ഫ്യൂച്ചർ എന്ന വിഷയത്തിൽ കേന്ദ്ര ബഹിരാകാശവകുപ്പ് സെക്രട്ടറിയും, സ്പേസ് കമ്മീഷൻ ചെയർമാനും ഐഎസ്ആർഒ ചെയർമാനുമായ ഡോ. വി. നാരായണൻ പ്രഭാഷണം നടത്തി. ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്റർ ഡയറക്ടർ ഡോ. ദിനേശ് കുമാർ സിങ്, പ്രമുഖ ശാസ്ത്രജ്ഞർ, എൻജിനീയർമാർ, ശ്രീചിത്ര ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പുതുതായി ആരംഭിച്ചിരിക്കുന്ന സംവിധാനങ്ങൾ അത്യന്താധുനികമാണെന്നും ബയോആസ്ട്രോനോടിക്സിലെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ് ശാസ്ത്ര- സാങ്കേതിക ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെടുമെന്നും ഡോ. വി. നാരായണൻ പറഞ്ഞു. ഐഎസ്ആർഒ-യും ശ്രീചിത്രയും ഒപ്പിട്ട ധാരാണാപത്രത്തെ കുറിച്ച് പരാമർശിച്ച അദ്ദേഹം കാര്യങ്ങൾ ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും ഇരുസ്ഥാപനങ്ങളെ സംബന്ധിച്ചും 2025 ഏപ്രിൽ 25 ചരിത്രനിമിഷമായിരുന്നെന്നും അഭിപ്രായപ്പെട്ടു. ശ്രീചിത്രയിലെ ഡോക്ടർമാരുടെയും ഗവേഷകരുടെയും അർപ്പണമനോഭാവത്തെയും ശാസ്ത്ര സംഭാവനകളെയും പുകഴ്ത്തിയ അദ്ദേഹം അടുത്ത 22 വർഷത്തിൽ വൈദ്യശാസ്ത്ര മേഖലയിൽ കുറഞ്ഞത് 5 ലോക റിക്കോഡുകൾ ലക്ഷ്യംവയ്ക്കണമെന്ന് ശ്രീ ചിത്രയോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തെയും അതിൻ്റെ ഗുണഫലങ്ങളെയും കുറിച്ച് പറഞ്ഞ അദ്ദേഹം എല്ലാ മനുഷ്യരുടെയും ആയുർദൈർഘ്യം വർദ്ധിപ്പിക്കേണ്ടതാണെന്നും വ്യക്തമാക്കി. ഈ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ശ്രീചിത്രയ്ക്ക് ഐഎസ്ആർഒ എല്ലാവിധ പിന്തുണയും തുടർന്നും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ ഗഗന്യാൻ പദ്ധതിക്ക് ഊർജ്ജം പകരുന്നതിനായി ശ്രീചിത്രയും ഐഎസ്ആർഒ-യും ഒപ്പിട്ട പ്രാരംഭ ധാരണാപത്രത്തിൻ്റെ ആദ്യഫലമാണ് സെൻ്റർ ഫോർ മെഡിസിൻ ആൻ്റ് റിസർച്ച്, സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബ്, ബയോആസ്ട്രോനോടിക്സിലെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ. ശ്രീചിത്രയുമായുള്ള ധാരാണാപത്രം ഒപ്പിട്ട ദിവസം ഓർത്തെടുത്ത ഡോ. ദിനേശ് കുമാർ സിങ്, ശ്രീചിത്രയ്ക്ക് ഈ രംഗത്ത് കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിയുമെന്ന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി. ഭാരതത്തില്‍ തന്നെ ആദ്യമായി ആരംഭിച്ചിരിക്കുന്ന ബയോആസ്ട്രോനോടിക്സിലെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ് ശ്രീചിത്രയുടെ വലിയ നേട്ടമാണ്. അദ്ദേഹം ശ്രീചിത്രയെ അഭിനന്ദിക്കുകയും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യങ്ങളിൽ സഹകരണം തുടരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പുതിയ സംരംഭങ്ങളും സംയുക്തമായി നടപ്പാക്കുന്ന വിദ്യാഭ്യാസ- ഗവേഷണ പ്രവർത്തനങ്ങളും ശ്രീചിത്രയും ഐഎസ്ആർഒ-യും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. നൂതന ഗവേഷണം, സിമുലേഷൻ അടിസ്ഥാന പരിശീലനം, സ്പെയ്സ് മെഡിസിനിലെ ഭാവി പ്രഗത്ഭരെ വാർത്തെടുക്കൽ എന്നിവയിലൂടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതികളെ മുന്നോട്ട് നയിക്കാൻ ഇരുസ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുകയാണ് ഈ സംരംഭങ്ങൾ.

UPDATES

  • കേരളത്തിൽ ബിജെപിയുടെ മീഡിയ-സോഷ്യൽ മീഡിയ പ്രഭാരിയായി അനൂപ് ആന്റണിയെ നിയമിച്ചു
  • കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി സി.കെ ഹരികൃഷ്ണൻ ചുമതലയേറ്റു.
  • വലിയമല ഐഎസ്ആർഒ സ്ഥലമേറ്റെടുപ്പ്: നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി ജി.ആർ. അനിൽ.
  • വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിന് എതിര്; വിയോജിപ്പു രേഖപ്പെടുത്തണം: പാളയം ഇമാം...
  • സംസ്ഥാനത്ത് 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത...

സിനിമ

പെപ്പെയും കീർത്തി സുരേഷും ഒന്നിക്കുന്ന ‘തോട്ടം’; ടൈറ്റിൽ ടീസറും പോസ്റ്ററും പുറത്ത്

07-11-2025

ആന്റണി വർഗീസ് പെപ്പെയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്ത്. തോട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ചിത്രമായാണ് ‘തോട്ടം’ എത്തുക എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ഫസ്റ്റ് പേജ് എന്റർടെയിൻമെന്റ്, എവിഎ പ്രൊഡക്ഷൻസ്, മാർഗ എന്റെർടെയിനേർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി.അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ആരോഗ്യം

സൗജന്യ തൊക്ക് രോഗ നിർണയ ക്യാമ്പ്.

09-11-2025

തിരുവനന്തപുരം : സൗജന്യ തോക്ക് രോഗ നിർണയ ക്യാമ്പ്. ചരിഷ്‌മ ബൈ റിവീൽ എന്ന ലേസർ ചികിത്സ രീതി അടിസ്ഥാനമാക്കിയ നൂതന സൗന്ദര്യവർദ്ധക ചികിത്സയുടെ ഭാഗമായുള്ള സൗജന്യ തോക്ക് രോഗ നിർണയ ക്യാമ്പ് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണിവരെ മുറിഞ്ഞപാലം സ്കിൻ കെയർ സ്പെഷ്യാലിറ്റി സെൻ്ററിൽ നടക്കും. റിവീൽ ലൈസേഴ്സിൻ്റെ സഹായത്തോടെ സ്ഥാപിച്ചിരിക്കുന്ന ചരിഷ്‌മ ബൈ റിവീൽ എന്ന നൂതന ലേസർ സംവിധാനം വഴി ഒരുക്കുന്ന ചികിത്സയുടെ ഭാഗമായുള്ള തോക്ക് രോഗ നിർണയ ക്യാമ്പ് ആണ് സംഘടിപ്പിക്കുന്നത് എന്ന് സ്‌കിൻ കെയർ സ്പെഷ്യാലിറ്റി സെന്ററിന്റെ സ്ഥാപകനും സീനിയർ ഡെർമറ്റോളജിസ്റ്റുമായ ഡോ. രാജേഷ് നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 04712558848 എന്ന നമ്പറിൽ ബന്ധപ്പെടുക.

ലൈഫ്‌സ്റ്റൈൽ

തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

02-04-2025

കെ-സ്മാർട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ, നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.

വിദ്യാഭ്യാസം

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് ഓട്ടിസം അവബോധദിനം

04-04-2025

ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ബീഥോവന്‍ ബംഗ്ലാവില്‍ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഗാനം ആലപിച്ചുകൊണ്ട് കലാവിസ്മയങ്ങൾക്ക് തുടക്കമിട്ടു. സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം വിവിധ ഗാനങ്ങൾ പാടി കാണികളെയും സംഗീതാസ്വാദകരെയും മന്ത്രി ഒരുപോലെ വിസ്മയിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാന്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെന്ററിലെ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ഗൗതം ഷീന്‍ മന്ത്രിയുടെ ഛായാചിത്രം വരച്ച് നല്‍കി.

ബിസിനസ്സ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന്‍ കേരള സര്‍ക്കിളിന്‍റെ ഒമ്പതാമത് ത്രൈവാര്‍ഷിക സമ്മേളനം, തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ വച്ച് നടന്നു.

24-11-2025

ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ കെ വി ബംഗാറാജു മുഖ്യതിഥി ആയിരുന്നു. ജനറൽ മാനേജർമരായ സുശീൽ കുമാർ, മൻമോഹൻ സ്വൈൻ, ദിവ്യാൻസു രഞ്ജൻ തുടങ്ങിയര്‍ പങ്കെടുത്തു. ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺ ഫെഡറേഷൻ്റെയും , ആൾ ഇന്ത്യ സേറ്ററ്റ് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷൻ്റെയും ജനറൽ സെക്രട്ടറി രൂപം റോയ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ പ്രസിഡൻറ് രജത് ,എസ്‌.ബി‌.ഐ പെൻഷനേഴ്സ് & റിട്ടയറീസ് അസോസ്സിയേഷൻ (കേരള) ജനറൽ സെക്രട്ടറി ഫിലിപ്പ്കോശി എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് ബിജു ടി അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി രാജേഷ് എസ് സ്വാഗതവും ഡെപ്പ്യൂട്ടി ജനറല്‍ സെക്രട്ടറി വി പി ഷാജി നന്ദിയും പറഞ്ഞു . കേരളത്തിലെ എസ് ബി ഐ ഓഫീസര്‍മാരുടെ ഏക സംഘടനയായ എസ് ബി ഐ ഒ എ കേരള സർക്കിളിൻ്റെ ത്രൈവാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധികൾ, ബാങ്കുകള്‍ പൊതുമേഖലയില്‍ തുടരേണ്ടുന്നതിന്‍റെ ആവിശ്യകത, ബാങ്ക് ഓഫീസര്‍മാര്‍ അനുഭവിക്കുന്ന ജോലിസമ്മര്‍ദ്ദം എന്നിവയ്ക്കൊപ്പം സാമ്പത്തിക മേഖലയെ ബാധിക്കുന്ന മറ്റ് പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

കൃഷി

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത് ഏപ്രിൽ 10 നകം അപേക്ഷ നൽകണം.

02-04-2025

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖല ഓഫീസ് പരിധിയിൽപ്പെട്ട തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിൽ ലഭിച്ച അപേക്ഷകളിൽ തീർപ്പാകാതെ നിൽക്കുന്നവയിൽ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി 2025 ഏപ്രിലിൽ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതാത് ഫിഷറീസ് ഓഫീസുകളിലോ തീരുവനന്തപുരം മേഖല ഓഫീസുകളിലോ ക്ഷേമനിധി അംഗങ്ങൾ ഏപ്രിൽ 10 നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2325483 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ടൂറിസം

തിരുവനന്തപുരം വെള്ളനാട് സൈക്കോളജിക്കൽ തീം പാർക്ക്

06-04-2025

കേരളത്തിലെ തിരുവനന്തപുരത്തെ വെള്ളനാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സൈക്കോപാർക്ക്, ലോകത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ തീം പാർക്കാണ് . മനഃശാസ്ത്രം പ്രമേയമാക്കിയ ഒരു സവിശേഷ വിദ്യാഭ്യാസ വിനോദ പാർക്കാണ് ഇത് . ലോകത്തിലെ ആദ്യത്തെ മനഃശാസ്ത്ര-തീം എഡ്യൂടെയ്ൻമെന്റ് പാർക്കാണിത്. മൈൻഡ് ആൻഡ് ബ്രെയിൻ മ്യൂസിയങ്ങൾ, സാമൂഹ്യസാംസ്കാരിക മ്യൂസിയം, ആർട്ട് ഗാലറികൾ, ആകർഷകമായ വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെ നിരവധി സംവേദനാത്മക പ്രദർശനങ്ങൾ ഇവിടെ ഉണ്ട്. കുടുംബങ്ങൾ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് സൈക്കോപാർക്ക് പഠനത്തിനും മാനസികാരോഗ്യത്തിനുമുള്ള ഒരു കേന്ദ്രമാണ്. സംവേദനാത്മക പ്രദർശനങ്ങളിലൂടെയും ആകർഷകമായ അനുഭവങ്ങളിലൂടെയും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകൾ ആളുകൾക്ക് പര്യവേക്ഷണം ചെയ്യാനും മനസ്സിലാക്കാനും കഴിയുന്ന ഒരു സവിശേഷ അന്തരീക്ഷം സൃഷ്ടിക്കുക ആളുകളിൽ , ജിജ്ഞാസ ഉണർത്തുക, മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുക, വ്യക്തിഗത വളർച്ച വളർത്തുക എന്നിവയാണ് പാർക്കിന്റെ ലക്ഷ്യം. ഫോൺ : 9539240844