desiyavartha@gmail.com

കാർഷിക മിഷനുകൾ ഇനി ഒരു കുടക്കീഴിൽ കേന്ദ്ര സർക്കാർ പദ്ധതി കൃഷോന്നതി യോജന

02-04-2025


കാർഷിക മിഷനുകളെ ഒരു കുടക്കീഴിൽ കൂട്ടിച്ചേർത്ത് കൃഷി മേഖലയെ സമഗ്രമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് പദ്ധതിയാണ് കൃഷോന്നതി യോജന. സീഡ് ആന്റ് പ്ലാന്റിങ് മെറ്റീരിയലിന്റെ ഉപവിഭാഗത്തിലുള്ള പദ്ധതിയാണ് ഇത്. ഈ പദ്ധതിയുടെ ഭാഗമായി 11 പദ്ധതികളും ദൗത്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഗുണനിലവാരമുള്ള വിത്തുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുക, എസ്ആർആർ കൃഷിയിടത്തിൽ സംരക്ഷിച്ചിരിക്കുന്ന വിത്തുകളുടെ ഗുണനിലവാരം ഉയർത്തുക, വിത്ത് ഗുണന ശൃംഖല ശക്തിപ്പെടുത്തുക, വിത്ത് ഉത്പാദനം, സംസ്കരണം, പരിശോധന എന്നിവയിൽ പുതിയ സാങ്കേതികവിദ്യകളും രീതിശാസ്ത്രങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും ഉപ ദൗത്യം ലക്ഷ്യമിടുന്നത്. വിത്തുൽപ്പാദനം, സംഭരണം, സർട്ടിഫിക്കേഷൻ, ഗുണനിലവാരം എന്നിവയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.


LATEST NEWS

ശബരിമലയിൽ ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപ ഒരുക്കങ്ങൾ പൂർത്തിയായി
പുതുക്കിയ ക്ഷേമപെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യും.