
കൊച്ചി: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഡി വൈ എഫ് ഐ നേതാവുമായ പി എം ആർഷോയ്ക്ക് എതിരെ പരാതി നൽകിയ എ ഐ എസ് എഫ് വനിതാ നേതാവ് നിമിഷ രാജു തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയാകും. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ മത്സരിക്കാനാണ് ധാരണ. നിലവിൽ എ ഐ എസ് എഫിന്‍റെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായ നിമിഷ, സി പി ഐ സ്ഥാനാർഥിയായാണ് മത്സരത്തിനിറങ്ങുന്നത്. ജാതി അധിക്ഷേപ പരാതിയാണ് ആർഷോക്കെതിരെ നിമിഷ നൽകിയിരുന്നത്.