desiyavartha@gmail.com

റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

8-1-2026


റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരനായ ഇടിഞ്ഞാർ കല്ല്യാണിക്കരിക്കത്ത് ഷൈജു (47) മരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ ബ്രൈമൂർ - പാലോട് റൂട്ടിലെ മുള്ളച്ചൽ വളവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഷൈജു. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവും ഇടിഞ്ഞാർ സ്വദേശിയുമായ ജോയി അത്ഭുതകരമായി രക്ഷപ്പെട്ടു. പിൻസീറ്റിലിരുന്ന ഷൈജുവിന്റെ തലയിലാണ് മരക്കൊമ്പ് വീണത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷൈജുവിന്റെ ഭാര്യ സീനയാണ്; ഫേബ, അബിൻ എന്നിവരാണ് മക്കൾ.


LATEST NEWS

ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
അഞ്ചാമത് ലോക കേരള സഭ തിരുവനന്തപുരത്ത്
റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.