desiyavartha@gmail.com

ശബരിമല സ്വര്‍ണ്ണക്കൊള്ള ; എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

15-11-2025


ഈ കേസില്‍ നാലാം പ്രതിയാണ് എസ്. ജയശ്രീ. നേരത്തെ വിചാരണക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദേവസ്വം ബോർഡ് മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയത് ജയശ്രീയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന വിലയിരുത്തല്‍. ചെമ്പു പാളികള്‍ തിരികെ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്‌സിലാണ് തിരുത്തല്‍ വരുത്തി ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്ന് ജയശ്രീ എഴുതിയത്. ഈ മിനുട്ട്‌സ് തിരുത്തിയതിലൂടെ സ്വർണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ കേസിന്റെ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.


LATEST NEWS

റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്