desiyavartha@gmail.com

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ. ജയകുമാര്‍ ഇന്ന് ചുമതലയേല്‍ക്കും

15-11-2025


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ. ജയകുമാര്‍ ഇന്ന് ചുമതലയേല്‍ക്കും പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ.രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി. പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി. ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാര്‍ വിരമിച്ച ശേഷം അഞ്ച് വര്‍ഷം മലയാളം സര്‍വകലാശാല വിസിയായിരുന്നു. നിലവില്‍ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി. മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍.വാസുവും ഉദ്യോഗസ്ഥരും ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ അറസ്റ്റിലായി ,ആരോപണങ്ങളില്‍ കുരുങ്ങി നില്‍ക്കുന്ന സമയത്താണ് പുതിയ സമിതി അധികാരമേല്‍ക്കുന്നത്.


LATEST NEWS

റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്