desiyavartha@gmail.com

മന്ത്രി വീണാ ജോര്‍ജിന്റെ മുന്‍ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാര്‍ത്ഥി

14-11-2025


മന്ത്രി വീണാ ജോര്‍ജിന്റെ മുന്‍ ഓഫീസ് സെക്രട്ടറി തോമസ് പി. ചാക്കോ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് പി. ചാക്കോ മത്സരിക്കുന്നത് പത്തനംതിട്ട നഗരസഭയിലെ 31 ആം വാര്‍ഡില്‍ ആണ്സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാര്‍ട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ വീണ ജോര്‍ജിന്റെ എംഎല്‍എ ഓഫീസില്‍ നിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിട്ടം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ പി ജെ ജോണ്‍സണ്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മന്ത്രി എന്നല്ല, എംഎല്‍എ ആയിരിക്കാന്‍ പോലും വീണാ ജോര്‍ജിന് യോഗ്യത ഇല്ലെന്നായിരുന്നു ജോണ്‍സന്റെ പോസ്റ്റ്. തുടര്‍ന്ന് ജോണ്‍സനെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


LATEST NEWS

റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്