
പി.എം ശ്രീ നടപ്പിലാക്കില്ല കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് പഠിക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാന് തീരുമാനിച്ചുവെന്നും സമിതിയുടെ റിപ്പോര്ട്ട് വരുന്നതുവരെ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന് കഴിയില്ലെന്നും കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്കിയത്. പി. എം ശ്രീ പദ്ധതിയില് ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സര്ക്കാര് തീരുമാനം വിദ്യാഭ്യാസമന്ത്രി വി. ശിവന്കുട്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു. പി.എം ശ്രീ മരവിപ്പിക്കാന് മന്ത്രിസഭാ യോഗത്തില് തീരുമാനമെടുത്തിട്ടും കേന്ദ്രത്തിന് ഇതുസംബന്ധിച്ച് കത്തയത്താന് വൈകുന്നതില് സി.പി.ഐ ശക്തമായ എതിര്പ്പ് അറിയിച്ചിരുന്നു. മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്കിയെങ്കിലും ഉപസമിതിയുടെ തുടർ നീക്കങ്ങൾ വൈകുന്നതിലും സി.പി.ഐക്ക് അമര്ഷമുണ്ട്. പി.എം ശ്രീയില് നിന്ന് പിൻവാങ്ങാൻ കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഔദ്യോഗികമായി തീരുമാനിച്ചത്. സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചര്ച്ചയിലെ രാഷ്ട്രീയ തീരുമാനപ്രകാരമായിരുന്നു നടപടി.