desiyavartha@gmail.com

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപത്, 11 തീയതികളിൽ നടക്കും. 13ന് വോട്ടെണ്ണും.

11-11-2025


സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപത്, 11 തീയതികളിൽ നടക്കും. 13ന് വോട്ടെണ്ണും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒൻപതിനും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 11നുമാണ് വോട്ടെടുപ്പ്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം 14ന് പ്രസിദ്ധീകരിക്കും. 21 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 22ന് നടക്കും. 24വരെ പത്രിക പിൻവലിക്കാം. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക പ്രകാരം സംസ്ഥാനത്ത് 2,84,30,761 വോട്ടർമാരുണ്ട്. പുതിയതായി പേർ ചേർത്തവരുടെ പട്ടിക 14ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളുണ്ടായിരുന്നെങ്കിലും 21,900 വാർഡുകൾ ഡിലിമിറ്റേഷൻ പ്രക്രിയ വഴി 23,612 ആയി വർധിച്ചു. പുതിയ വാർഡുകൾക്കനുസൃതമായി വോട്ടർപട്ടിക 2025 ആഗസ്തിലും ഒക്ടോബറിലും പുതുക്കിയിരുന്നു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ നിലവിലെ ഭരണസമിതി കാലാവധി ഡിസംബർ 20ന് അവസാനിക്കും.


LATEST NEWS

റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്