desiyavartha@gmail.com

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ റിയാസ്

10-11-2025


കേരളത്തിൽ നിന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് സർവീസുകളും ഇന്ന് വൈകുന്നേരം 6 മണി മുതൽ നിർത്തിവെക്കുന്നു. ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ (കേരള സംസ്ഥാന സമിതി) ആണ് തീരുമാനം അറിയിച്ചത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ അന്യായ നികുതി, പിഴ, വാഹനം പിടിച്ചെടുക്കൽ തുടങ്ങിയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. കർണാടകയും തമിഴ്നാടും അന്യായമായി കനത്ത പിഴ ചുമത്തുന്നതും നിയമവിരുദ്ധമായി സംസ്ഥാന തല നികുതികൾ ഈടാക്കുന്നതും ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് (AITP) വാഹനങ്ങൾ പിടിച്ചെടുക്കുന്നതും പതിവായതിനാലാണ് സർവീസ് നിർത്തിവയ്ക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ റിയാസ് വ്യക്തമാക്കി.


LATEST NEWS

റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്