
തിരുവനന്തപുരം കോർപ്പറേഷനിലെ നേമം സീറ്റിൽ യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ നേമം ഷാഫിറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് മണക്കാട് സുരേഷ് മണ്ഡലം കോർ കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. അതൃപ്തി അറിയിച്ച് മണക്കാട് സുരേഷ് രാജി നൽകിയത്. മണക്കാട് സുരേഷിന്റെ രാജി അവഗണിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. സീറ്റ് നിർണയത്തിൽ പക്ഷം പിടിച്ചുള്ള വിമർശനം നേതാക്കൾക്കിടയിലുണ്ട്.