desiyavartha@gmail.com

മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം ദൗര്‍ഭാഗ്യകരം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

11-04-2025


മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറിൽ നടന്നത് നെഗറ്റീവ് സംഭവമാണ്. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി പറഞ്ഞു. ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്തുനിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാൻ പാടില്ലായിരുന്നു. മറ്റു വകുപ്പ് മന്ത്രിമാരുമായും ടാക്സി സംഘടനകളുമായും അടക്കം വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


LATEST NEWS

റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്